2012 ഫെബ്രുവരി 22 ന് നടന്ന ഒരു പാർട്ടിയിൽ, ഉയർന്ന മർദ്ദത്തിലുള്ള ഹീലിയം ടാങ്കിൽ നിന്നും ഹീലിയം ശ്വസിച്ച് ഒരു പെൺകുട്ടി മരിച്ചു. പാർട്ടിക്കിടയിൽ ഹീലിയം ശ്വസിച്ചു ശബ്ദം മാറ്റാൻ ഉള്ള ഒരു ചെറിയ task ചെയ്തതാണ് അവർ. ( ഹീലിയം ശബ്ദം മാറ്റുന്നത് എങ്ങിനെ എന്ന് മറ്റൊരു സമയം എഴുതാം. )ആ കുട്ടിയുടെ രക്തചംക്രമണ സംവിധാനത്തിൽ ഒരു ഹീലിയം bubble ഉണ്ടാവുകയും അത് തലച്ചോറിലെ ഒരു രക്തക്കുഴലിൽ കുടുങ്ങി, ഒരു സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്തു. ഒരു SCUBA DIVER വളരെ വേഗത്തിൽ ഉപരിതലത്തിലേക്ക് വരുമ്പോൾ സംഭവിക്കുന്നതും ഏകദേശം ഇത് തന്നെയാണ്. ഇതിനെ decompression ഡിസീസ് അഥവാ bends എന്ന് പറയുന്നു. മത്സ്യങ്ങൾ ശ്വസിക്കുന്നത് വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ വേർതിരിച്ചെടുക്കാൻ പ്രത്യേകമായ ശ്വസന സംവിധാനങ്ങൾ ഉള്ളതുകൊണ്ടാണ്. എത്ര വാതകം ഒരു ദ്രാവകത്തിൽ അലിഞ്ഞുചേരുന്നു എന്നത് ഹെൻറിയുടെ നിയമത്താൽ നിർണ്ണയിക്കപ്പെടുന്നു, അത് വാതകത്തിന്റെ മർദ്ദത്തിന് നേരിട്ട് ആനുപാതികമാണ്. ഇതിനർത്ഥം ഉയർന്ന വാതക മർദ്ദത്തിൽ കൂടുതൽ വാതകം അലിഞ്ഞുചേരുന്നു എന്നാണ്. മുങ്ങൽ വിദഗ്ധരുടെ ഉയർന്ന മർദ്ദ...