2012 ഫെബ്രുവരി 22 ന് നടന്ന ഒരു പാർട്ടിയിൽ, ഉയർന്ന മർദ്ദത്തിലുള്ള ഹീലിയം ടാങ്കിൽ നിന്നും ഹീലിയം ശ്വസിച്ച് ഒരു പെൺകുട്ടി മരിച്ചു. പാർട്ടിക്കിടയിൽ ഹീലിയം ശ്വസിച്ചു ശബ്ദം മാറ്റാൻ ഉള്ള ഒരു ചെറിയ task ചെയ്തതാണ് അവർ. (ഹീലിയം ശബ്ദം മാറ്റുന്നത് എങ്ങിനെ എന്ന് മറ്റൊരു സമയം എഴുതാം.)ആ കുട്ടിയുടെ രക്തചംക്രമണ സംവിധാനത്തിൽ ഒരു ഹീലിയം bubble ഉണ്ടാവുകയും അത് തലച്ചോറിലെ ഒരു രക്തക്കുഴലിൽ കുടുങ്ങി, ഒരു സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്തു.
ഒരു SCUBA DIVER വളരെ വേഗത്തിൽ ഉപരിതലത്തിലേക്ക് വരുമ്പോൾ സംഭവിക്കുന്നതും ഏകദേശം ഇത് തന്നെയാണ്. ഇതിനെ decompression ഡിസീസ് അഥവാ bends എന്ന് പറയുന്നു. മത്സ്യങ്ങൾ ശ്വസിക്കുന്നത് വെള്ളത്തിൽ ലയിച്ചിരിക്കുന്ന ഓക്സിജൻ വേർതിരിച്ചെടുക്കാൻ പ്രത്യേകമായ ശ്വസന സംവിധാനങ്ങൾ ഉള്ളതുകൊണ്ടാണ്.
എത്ര വാതകം ഒരു ദ്രാവകത്തിൽ അലിഞ്ഞുചേരുന്നു എന്നത് ഹെൻറിയുടെ നിയമത്താൽ നിർണ്ണയിക്കപ്പെടുന്നു, അത് വാതകത്തിന്റെ മർദ്ദത്തിന് നേരിട്ട് ആനുപാതികമാണ്.
ഇതിനർത്ഥം ഉയർന്ന വാതക മർദ്ദത്തിൽ കൂടുതൽ വാതകം അലിഞ്ഞുചേരുന്നു എന്നാണ്. മുങ്ങൽ വിദഗ്ധരുടെ ഉയർന്ന മർദ്ദത്തിൽ നിറച്ചിരിക്കുന്നു എയർ ടാങ്കുകൾ അവരുടെ രക്തത്തിൽ കൂടുതൽ നൈട്രജൻ ലയിക്കുന്നതിന് കാരണമാകുന്നു.
മർദ്ദം വളരെ വേഗത്തിൽ കുറയുമ്പോൾ അഥവാ അവർ ഉപരിതലത്തിലേക്ക് വരുമ്പോൾ, നൈട്രജൻ രക്തത്തിൽ ലയിക്കുന്നത് കുറയുകയും കുമിളകളായി പുറത്തുവരുകയും ചെയ്യും. ഒരു സോഡാക്കുപ്പി ചെറുതായി തുറക്കുമ്പോൾ ചെറിയകുമിളകൾ രൂപപ്പെടുന്നതിനോട് തുല്യമാണിത്. Bends നെ ചെറുക്കുന്നതിന്, മുങ്ങൽ വിദഗ്ധർ സാവധാനം മാത്രമാണ് അന്തരീക്ഷ മർദ്ദത്തിലേക്ക് വരുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കുമിളകൾ രൂപപ്പെടാനുള്ള സാധ്യത കുറക്കുന്നു.
ഒരു ബലൂണിൽ നിന്ന് ഹീലിയം ശ്വസിക്കുന്ന സാഹചര്യത്തിൽ, ഹീലിയം മർദ്ദം വർദ്ധിക്കുന്നത് നിസ്സാരമാണ്, അതിനാൽ സാധാരണയായി വാതക കുമിളകൾ ഉണ്ടാകാനുള്ള സാധ്യതയില്ല.
എന്നാൽ, മരിച്ച പെൺകുട്ടി ഉയർന്ന മർദ്ദത്തിലിരുന്ന ടാങ്കിൽ നിന്ന് നേരിട്ട് ഹീലിയം ശ്വസിക്കുകയാണു ചെയ്തത്. ഇത് വളരെയധികം അപകടകരമാണ്, കാരണം ഈ ടാങ്കുകൾ 1500 psi മർദ്ദത്തിലാണ് നിറച്ചിരിക്കുന്നത്. ഇത് ഒരു കാർ ടയറിന്റെ ഏകദേശം 50 മടങ്ങ് മർദ്ദമാണ്. ഇങ്ങനെ നിറക്കുന്നതിനാൽ ഉള്ളിലേക്ക് എടുക്കുമ്പോൾ വളരെയധികം ഹീലിയം രക്തത്തിൽ ലയിക്കുകയും കുമിളകൾ രൂപപ്പെടാൻ സാധ്യത ഉണ്ടാകുകയും ചെയ്യുന്നു.
ഇത്തരത്തിലുള്ള അപകടങ്ങൾ ചികിത്സിക്കുന്നതിനു പ്രത്യേകതരം hyperbaric ചേംബർ ആവശ്യമാണ്. എന്നാൽ വളരെ ചിലവേറിയ ഇത്തരം ഉപകരണങ്ങൾ സാധാരണ ആശുപത്രികളിൽ കാണാൻ സാധ്യത കുറവാണ് . അതുകൊണ്ടുതന്നെ ഏതൊരു pressurised ഗ്യാസ് ഉപയോഗിക്കുമ്പോളും മുകരുതലുകൾ അത്യാവശ്യം ആണ്. അത് ഹീലിയം ആണെങ്കിലും മറ്റുള്ളവ ആണെങ്കിലും.
സാമൂഹിക മാധ്യമങ്ങൾക്ക് വലിയ ഒരളവിൽ ആളുകളെ സ്വാധീനിക്കാൻ കഴിവ് ഉണ്ട്. സൾഫർ ഹെക്സഫ്ലൂറൈഡ്, ലാഫിങ് ഗ്യാസ് ഇതൊക്കെ കാണിച്ചുള്ള വിഡിയോകളും റിയാലിറ്റി ഷോ അവതരണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നുണ്ട് . ഇവയൊക്കെ ഓൺലൈൻ ആയി വാങ്ങിക്കാനും കിട്ടും. influencers നും ഇതിൽ വലിയ ഉത്തരവാദിത്തം ഉണ്ടെന്നത് മറക്കരുത് .
Comments
Post a Comment